Skip to content

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഗാന്ധിഭവനില്‍ അഭയം..! 25 സെന്റ് സ്ഥലവും വീടും ഭാര്യ വിറ്റു..

Posted in Uncategorized

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് അഞ്ചല്‍ പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപതുവര്‍ഷം ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണു നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും.

അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്ട്രോക്കും പിടിപ്പെട്ടതോടെ ഭാര്യക്കും മക്കള്‍ക്കും വേണ്ടാതായി. അസുഖത്തെ തുടര്‍ന്നു സംസാരശേഷി നഷ്ടമായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിനു സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു.

വീണ്ടും ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസ് വീണ്ടും ഭാര്യയെ വിളിച്ചുവരുത്തി ഏല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു മറ്റു മാര്‍ഗങ്ങളില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.