Skip to content

മകന്‍ പത്താം ക്ലാസ് തോറ്റു..! പടക്കം പൊട്ടിച്ച്‌ മധുരം വിതരണം ചെയ്ത് അച്ഛന്റെ ആഘോഷം…

Posted in Uncategorized

പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് കിട്ടായാല്‍ അതല്ലെങ്കില്‍ മികച്ച വിജയം കൈവരിച്ചാല്‍ മധുരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നതുമെല്ലാം സാധാരണ കാര്യമാണ്. എന്നാല്‍ സ്വന്തം കുട്ടിയുടെ പത്താംക്ലാസ് പരാജയം ഇങ്ങനെ ആഘോഷിച്ചാലോ?

അങ്ങനെയൊരു കുടുംബമുണ്ട് മധ്യപ്രദേശില്‍. മകന്‍ തോറ്റത് നന്നായി എന്ന ചിന്തയുള്ളത് കൊണ്ടാണ് ഇങ്ങനെ ആഘോഷിച്ചതെന്ന് വിചാരിക്കേണ്ട. മറിച്ച്‌ തന്റെ മകനെ പരാജയമെന്നത് ജീവിതത്തിലെ അവസാന കാര്യമല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ഒരു അച്ഛന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്.

മധ്യപ്രദേശ് സാഗര്‍ടൗണിലെ ഒരു പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് ഇങ്ങനെയൊരു പ്രതീക്ഷിക്കാത്ത ആഘോഷം തന്റെ അച്ഛനില്‍ നിന്നു കിട്ടയത്. നാല് വിഷയത്തിലാണ് കുട്ടി പരാജയപ്പെട്ടത്. ഫലമറിഞ്ഞാല്‍ നല്ല തല്ല് അതായിരുന്നു കുട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഒരു കെട്ടിപ്പിടിത്തത്തോട് കൂടിയാണ് അച്ഛന്‍ സുരേന്ദ്ര ഇതിനോട് പ്രതികരിച്ചത്. പരാജയം ജീവിതത്തിന്റെ അവസാന വഴിയില്ലെന്നും ജീവിത്തില്‍ മറ്റ് വഴികള്‍ തീര്‍ച്ചയായും അവന് വേണ്ടി തുറക്കുമെന്നും അച്ഛന്‍ സുരേന്ദ്ര ആഘോഷത്തോട് പ്രതികരിച്ചു.
ഫലമറിഞ്ഞ ഉടന്‍ സുഹൃത്തുക്കളെ വിളിച്ച്‌ ആഘോഷിക്കുകയാണ് ചെയ്തത്.

പടക്കം പൊട്ടിച്ചും, മധുരം വിളമ്ബിയും, ബാന്റ് മേളത്തോടെയുമുള്ള ആഘോഷം. ഇത് തന്റെ മകന് വേണ്ടി മാത്രം ചെയ്ത കാര്യമല്ലെന്നും പരാജയത്തില്‍ വിഷമിക്കുന്ന എല്ലാ അച്ഛനമ്മമാര്‍ക്കുമുള്ള സന്ദേശമാണെന്നും സുരേന്ദ്ര പ്രതികരിച്ചു. തിങ്കളാഴ്ചയായിരുന്നു മധ്യപ്രദേശിലെ പത്താംക്ലാസ് ഫലം പുറത്ത് വന്നത്. 34 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെ പരാജയപ്പെട്ടത്. ഏകദേശം 11 വിദ്യാര്‍ഥികള്‍ പരാജയത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സുരേന്ദ്ര ചൂണ്ടിക്കാട്ടി.