fbpx Skip to content

12 പോയിന്റ് മാത്രമുണ്ടെങ്കിലും മുംബൈക്ക് പ്ലേ ഓഫിലെത്താം..! സാധ്യതകള്‍ ഇങ്ങനെ…

Posted in Uncategorized

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സീസണാണ് കടന്ന് പോകുന്നത്. ലീഗിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അതിന്റെ അന്ത്യത്തോടടുത്തെങ്കിലും ചെന്നൈയും ഹൈദരാബാദും മാത്രമാണ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്‌. ബാക്കിയുള്ള രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ഇതില്‍ ആരാധകരുടെ പ്രിയപ്പെട്ട ടീമായ മുംബൈ ഇന്ത്യന്‍സുമുണ്ട്.

നിലവില്‍ 12 മത്സരങ്ങളില്‍ 10 പോയിന്റുള്ള മുംബൈ, പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലാണ് മുംബൈക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ കൂടുന്നതെങ്കിലും, ഏതെങ്കിലും ഒരു മത്സരം മാത്രം ജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ കഴിയും എന്നതാണ് സത്യം, ഇതിനായി മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് മാത്രം.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ റേറ്റ് സ്വന്തമാണെന്നതാണ് ഇവിടെ മുംബൈക്ക് ബോണസാവുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൊത്തം പോയിന്റ് സമ്ബാദ്യം 12 ആകും. 12 പോയിന്റ് മാത്രമുള്ള മുംബൈക്ക് പ്ലേ ഓഫിലെത്തണമെങ്കില്‍ ഐപിഎല്ലിലെ ഇനിയുള്ള മത്സരഫലങ്ങള്‍ എങ്ങനെയാകണമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

മത്സരം 50 : മുംബൈ പഞ്ചാബിനെ പരാജയപ്പെടുത്തുന്നു

മത്സരം 51 : ഹൈദരാബാദ്, ബാംഗ്ലൂരിനെ പരാജയപ്പെടുത്തുന്നു

മത്സരം 53 : ബാംഗ്ലൂര്‍ നേരിയ മാര്‍ജിനില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തുന്നു

മത്സരം 55 : മുംബൈ, ഡെല്‍ഹിയോട് പരാജയപ്പെടുന്നു

മത്സരം 56 : ചെന്നൈ, പഞ്ചാബിനെ പരാജയപ്പെടുത്തുന്നു.