fbpx Skip to content

മലയാളി യുവാവിന് ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം..

Posted in Uncategorized

ദു​ബായ് ∙ ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളി യുവാവിന്​. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുൽ ഗഫൂർ മണമ്മലിനാണ് 2017-18 വർഷത്തെ​ ​അംഗീകാരം ലഭിച്ചത്.​

ദു​ബായ് എമിഗ്രേഷൻ തലവൻ ​മേജർ ജനറൽ മുഹമ്മദ് അഹ്മ​ദ്​അൽ മറി അബ്ദുൽ ഗഫൂറിന് വകുപ്പിന്റെ അംഗീകാര- സർട്ടിഫിക്കറ്റ് കൈമാറി. എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂ​ർ സംബന്ധിച്ചു.

കഴിഞ്ഞ ​10 വർഷമായി ദു​ബായ് എമിഗ്രേഷനിൽ ഓഫിസിൽ ജീവനക്കാരനാണ് ഗഫൂർ.​ നാടൻ കലാരൂപങ്ങളായ കോൽക്കളി, ​വട്ടപ്പാട്ട്​ തു​ടങ്ങിയ കലങ്ങളിൽ പ്രാഗൽഭ്യം തെളിച്ച ​ഇദ്ദേഹം ​സംസ്‌ഥാന സ്‌കൂൾ യുവജനോത്സവ വിജയികൂടിയാണ്.

പരേതനായ മണമ്മൽ ഹസൻ – ആയി​ഷ ദമ്പതികളുടെ മകനാ​ണ്. നസീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.​ ഇതിന് മുൻപും മലയാളികൾക്ക് വകുപ്പിന്റെ മികച്ച ജീവനകാർക്കുള്ള അംഗീകാരം ലഭിച്ചിരുന്നു.