Skip to content

ജീവിതത്തിനും മരണത്തിനുമിടയിലെ ആ നിമിഷം; ദൈവമായി ‘സച്ചിന്‍’ അവതരിച്ചു…! വിഡിയോ കാണൂ…

Posted in Uncategorized

ആ അമ്മയുടെ ഒരു നിമിഷത്തെ അശ്രദ്ധ. അതിന് പകരം കൊടുക്കേണ്ടി വരുന്നത് ഒരു കുഞ്ഞിന്റെ ജീവനായിരുന്നേനെ. കൃത്യമായി ഒരു പൊലീസുകാരന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍. കണ്ടുനില്‍ക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന നിമിഷം.

മുംബൈ റയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ നിന്നാണ് ഇൗ ദൃശ്യങ്ങള്‍. ട്രെയിന്‍ പതിയെ പ്ളാറ്റ്ഫോമില്‍ നിന്നും നീങ്ങി തുടങ്ങുകയാണ്. അഞ്ചുവയസുകാരിയുടെ കയ്യും പിടിച്ച് അമ്മ ഒാടുന്ന ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നു. അമ്മ ട്രെയിനുള്ളില്‍ കയറി പറ്റി. പക്ഷേ കുഞ്ഞ് അപ്പോഴേക്കും നിലത്തുവീണിരുന്നു. റയില്‍പാളത്തിലേക്ക് കുഞ്ഞ് വീഴാനൊരുങ്ങുന്നു. ട്രെയിനുള്ളിലായ അമ്മ കുഞ്ഞിന്റെ കയ്യില്‍ പിടിച്ചിരിക്കുകയാണ്. കണ്ട് നിന്നവര്‍ നിലവിളിച്ച് കൊണ്ട് ഒാടിക്കൂടുന്നു. പാളത്തിലേക്ക് വീഴാനൊരുങ്ങിയ കുഞ്ഞിനെ ചാടി രക്ഷിക്കുന്ന ഒരു പൊലീസുകാരന്‍. സിസിടിവിയില്‍ പതിഞ്ഞ ഇൗ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി റയില്‍വെ സ്റ്റേഷനിലെത്തിയത്. കുട്ടി പാളത്തിലേക്ക് വീഴാന്‍ പോകുന്നത് കണ്ട സച്ചിന്‍ പോള്‍ എന്ന പൊലീസുകാരനാണ് ചാടി വീണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിച്ച സച്ചിന്‍ പോളിന് അഭിന്ദനപ്രവാഹമാണ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു