Skip to content

ഗംഭീറിനെ മറികടന്നു ഇനി കോഹ്ലിക്ക് മുൻപിൽ ധോണി മാത്രമാണ്..!

Posted in Uncategorized

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ 10 വിക്കറ്റിന്റെ വിജയത്തോടെ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ആധികാരികമായിരുന്നു ബാംഗ്ലൂരിന്റെ വിജയം . 88 റൺസിന്റെ വിജയലക്ഷ്യം 8.1 ഓവറിൽ ബാംഗ്ലൂർ മറികടന്നു .

മത്സരത്തോടെ ഐപിഎല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ ഗൗതം ഗംഭീറിനെ കോഹ്ലി മറികടന്നു .3530 റൺസ് ക്യാപ്റ്റനായി കോഹ്ലി ഐപിഎല്ലിൽ നേടി 3683 റൺസ് നേടിയ ധോണി മാത്രമാണ് കോഹ്ലിക്ക് മുൻപിലുള്ളത് .

ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ

മഹേന്ദ്ര സിങ് ധോണി ( ചെന്നൈ , പുണെ ) – 3683 *

വിരാട് കോഹ്ലി ( ബാംഗ്ലൂർ ) – 3530 *

ഗൗതം ഗംഭീർ ( കൊൽക്കത്ത ,ഡൽഹി ) – 3518