Skip to content

ഇന്ത്യയോടുള്ള സ്നേഹം കാരണം ഡിവില്ലിയേഴ്സ് മകന്‌ ഇടുന്ന പേര് മുഴുവൻ ഇന്ത്യക്കാരുടെയും ഹ്യദയം കീയടക്കും..

Posted in Uncategorized

ഇന്ത്യയിൽ ഏറ്റവും കൂടുതൽആരാധകരുള്ള ക്രിക്കറ്റ് താരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ഡിവില്ലിയേഴ്സിന് ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവർക്ക് ലഭിക്കുന്നതിന് സമാനമായ പിന്തുണയാണ് ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യയോടും, ഇന്ത്യക്കാരോടുമുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഡിവില്ലിയേഴ്സ് ചെയ്യാനൊരുങ്ങുന്ന കാര്യം ഇപ്പോളിതാ കൂടുതൽ ഇന്ത്യക്കാരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റുകയാണ്.

ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഇനി ജനിക്കുന്ന തന്റെ മകന് താജ് എന്ന് പേര് നൽകാനാണ് ഡിവില്ലിയേഴ്സിന്റെ തീരുമാനം. തന്റെ ഭാര്യയായ ഡാനിയേലയെ 2012 ൽ താജ്മഹലിന് മുൻപിൽ വെച്ചാണ് ഡിവില്ലിയേഴ്സ് പ്രോപ്പോസ് ചെയ്തത് എന്നതും താജ് എന്ന പേര് തീരുമാനിക്കാൻ ഡിവില്ലിയേഴ്സിനെ പ്രേരിപ്പിക്കുകയായിരുന്നു. വാട്ട് ദ് ഡക്ക് എന്ന യൂടൂബ് ടോക്ക് ഷോയിലായിരുന്നു ഡിവില്ലിയേഴ്സ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആദ്യം പരിഗണനയിലുണ്ടായിരുന്ന പേര് കർണാടക എന്നായിരുന്നുവെന്നും, എന്നാൽ ഒരാൺകുട്ടിക്ക് കുറച്ച് കൂടി ശക്തമായ പേര് താജ് എന്നതായിരിക്കും എന്ന അഭിപ്രായത്തിൽ നിന്ന് താജ് ഉറപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡിവില്ലിയേഴ്സ് പറയുന്നു. നേരത്തെ മുൻ ദക്ഷിണാഫ്രിക്കൻ താരമായ ജോണ്ടി റോഡ്സ് തന്റെ മകൾക്ക് ഇന്ത്യ എന്ന പേരു നൽകി ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.

2013 ൽ ഡാനിയേലയെ വിവാഹം കഴിച്ച ഡിവില്ലിയേഴ്സ് ആദ്യം ജനിച്ച തങ്ങളുടെ കുട്ടിക്ക് എബ്രഹാംഎന്ന പേരാണ് നൽകിയത്. ഇന്ത്യയിലെ നിത്യസന്ദർശകരായ ഡിവില്ലിയേഴ്സും കുടുംബവും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും ഏറെ സുപരിചിതരാണ്. ഈ സീസണാദ്യം ഡിവില്ലിയേഴ്സും മകനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഡ്രെസ്സിംഗ് റൂമിൽ കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.